സ്വന്തമായി സഭയുണ്ടാക്കിയത് വമ്പൻ തട്ടിപ്പ് ലക്ഷ്യമിട്ട്; പാസ്റ്ററായിരിക്കെ ബിഷപ്പിനെയും പറ്റിച്ചു; തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ഭാര്യ ഒളവിൽ

കോട്ടയം: കോട്ടയം കുറിച്ചിയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയായ ബിഷപ്പ് സ്വന്തമായി സഭയുണ്ടാക്കിയത് തട്ടിപ്പ് മാത്രം ലക്ഷ്യമിട്ട്.വർഷങ്ങൾക്കു മുൻപ് പാസ്റ്ററായിരിക്കെ ബിഷപ്പിനെയും കബളിപ്പിച്ച് ഇയാൾ പണം തട്ടിയെടുത്തിരുന്നു. ഈ തട്ടിപ്പിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇയാൾ നടത്തുന്ന വെട്ടിപ്പുകൾ എന്നാണ് സൂചന. കോട്ടയം മണിമല കറിക്കാട്ടൂർ പള്ളിത്താഴെ വീട്ടിൽ ഡോ.സന്തോഷ് പി.ചാക്കോയ്‌ക്കെതിരെ 2013 ൽ തന്നെ തട്ടിപ്പ് കേസുണ്ടായിരുന്നു.

Advertisements

2013 ൽ ആംഗ്ലിക്കൻ സഭയുടെ ട്രാവൻകൂർ കൊച്ചിൻ ഡയോസിസ് ബിഷപ്പ് നോബിൾ ഫിലിപ്പിനെ കബളിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈസ്റ്റ് ഇന്ത്യ സഭയുടെ സൂപ്രണ്ട് എന്ന പേരിലാണ് സന്തോഷ് അന്ന് ബിഷപ്പിന്റെ പേരിൽ പണം വാങ്ങിയത്. ഇതിൽ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ തട്ടിപ്പ് കേസിൽ അടക്കം പ്രതിയായിട്ടും ഇയാൾ ജാമ്യത്തിലിറങ്ങി മണിമല കേന്ദ്രീകരിച്ച് സ്വന്തമായി സഭ രൂപീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ ഭാര്യയ്‌ക്കെതിരെ കോട്ടയം സ്വദേശിയായ വടവാതൂർ വടമറ്റത്തിൽ വി.സി ചാണ്ടി നൽകിയ പരാതിയിൽ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇന്നോവ വാഹനത്തിന്റെ പേരിൽ വണ്ടിചെക്ക് നൽകി കബളിപ്പിച്ച കേസിലാണ് സന്തോഷിന്റെ ഭാര്യയെ കോടതി ശിക്ഷിച്ചത്. പള്ളിക്കത്തോട് ആനിക്കാട് പള്ളിത്താഴെ വീട്ടിൽ ആലീസ് ചാക്കോയെയാണ് ഈ കേസിൽ കോടതി ശിക്ഷിച്ചത്. ചാണ്ടിയെ കബളിപ്പിച്ച കേസിൽ 3.85 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കഠിന തടവ് അനുഭവിക്കുന്നതിനും കോടതി ശിക്ഷിച്ചിരുന്നു.

Hot Topics

Related Articles