പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി അയ്യർകുളങ്ങര ഗവൺമെന്റ് യുപി സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതി ഹരികർമ്മസേനാംഗങ്ങളെ ആദരിച്ചു

അയ്യർകുളങ്ങര:ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി അയ്യർകുളങ്ങര ഗവൺമെന്റ് യുപി സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ നേതൃത്വത്തിൽ ഹരികർമ്മസേനാംഗങ്ങളെ ആദരിച്ചു.
നഗരസഭ ഹരിത കർമ്മ സേനാംഗങ്ങളായ ശാരദ, രമഎന്നിവരെ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി. രാജ് പൊന്നാട അണിയിച്ചു ആദരിച്ചു.ശാരിടീച്ചറിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൃഷി വകുപ്പിൽ നിന്നും ലഭിച്ച ഫലവൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടു. കുട്ടികൾക്കായി പ്രശ്നോത്തരിയും നടത്തി.

Advertisements

Hot Topics

Related Articles