വൈക്കം: സിപിഎം വൈക്കം ടൗൺ നോർത്ത് ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ നൽകി. നഗരസഭ 24ാം വാർഡിൽ താമസിക്കുന്ന കൈരളി ടീച്ചറിന് സി പി എം ഏരിയ കമ്മറ്റി അംഗം സി.പി.ജയരാജാണ് വീൽചെയർ നൽകിയത്. സി പി എം ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി.രാജേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി. സുധാകരൻ,സെൽബി ശിവദാസ് , ടി. ഉണ്ണികൃഷ്ണൻ, ടി.കെ. പദ്മനാഭൻ, ബ്രാഞ്ച് സെക്രട്ടറി സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Advertisements