“കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെയുണ്ട്; കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്ന് കൊണ്ട്”; കിറ്റക്സ് എംഡിക്ക് മറുപടിയുമായി മന്ത്രി രാജീവ്

തിരുവനന്തപുരം: ആന്ധ്രയിലേക്ക് പോകുമെന്ന വാർത്തകൾക്കിടെ കിറ്റക്സ് എംഡി സാബു എം ജേക്കബിന് മറുപടിയുമായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്സ് വളർന്നത് കേരളത്തിൽ നിന്നാണെന്ന് ഓർക്കണം. മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ആയ വ്യവസ്യായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

Advertisements

കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുണ്ടെന്നായിരുന്നു മന്ത്രി പരിഹസിച്ചത്. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്ന് കൊണ്ടാണ്. അത് തന്നെ ഒരു നേട്ടമല്ലേ? ദാവോസിൽ നടന്ന പരിപാടിയിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്. വിദേശ നിക്ഷേപത്തിൽ 100 % വളർച്ച നേടിയ സംസ്ഥാനമാണ് കേരളം. ഇപ്പോൾ ആന്ധ്രയെക്കാൾ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ എച്ച്സിഎൽ നാളെ കേരളത്തിൽ വലിയ ക്യാമ്പ് തുറക്കാൻ പോവുകയാണെന്നും മന്ത്രി വിമർശിച്ചു.

Hot Topics

Related Articles