ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു; കൊണ്ടോട്ടിയിൽ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്

മലപ്പുറം: ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സദകത്തുള്ളക്കെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്. 

Advertisements

ആക്രമണത്തിൽ ഇയാളുടെ ഭാര്യ റുക്സാനയുടെ വിരലിന്‍റെ എല്ലു പൊട്ടി. ഭാര്യ മാതാവിനെയും പിതാവിനെയും ഇയാള്‍ ആക്രമിച്ചു. സംഭവത്തിൽ ആക്രമണത്തിനിരയായവരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സിപിഒക്കെതിരെ കേസെടുത്തത്.

Hot Topics

Related Articles