കൊല്ലത്ത് എം ഡി എം എ വേട്ട : 61.501 ഗ്രാം എം ഡി എം എയുമായി അഞ്ച് യുവാക്കൾ പിടിയിൽ

കൊല്ലം : കൊല്ലം നഗരത്തിൽ വീണ്ടും എംഡിഎംഎ വേട്ട. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 61.501 ഗ്രാം എംഡിഎം എ യുമായി കരുനാഗപ്പള്ളി സ്വദേശികളായ അഞ്ചു യുവാക്കൾ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡിന്റെ പിടിയിലായി.
കരുനാഗപ്പള്ളി പന്മന മിഠാപ്പള്ളി ദേശത്ത് ബിന്ദു ഭവനത്തിൽ ബിജിൻ ബിജു(25), പന്മന പേരൂക്കര ദേശത്ത് പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ(22), ചവറ താന്നിമൂട് അരവിളയിൽ തെക്കതിൽ വീട്ടിൽ ആദർശ്(23), തെക്കുംഭാഗം വടക്കുംഭാഗം ദേശത്ത് ഹേമന്ത് സാഗർ (21), വടക്കുംതല മേക്ക് ദേശത്ത് കണ്ടശ്ശേരി തെക്കതിൽ വീട്ടിൽ ഹരികൃഷ്ണൻ(20) എന്നിവരെയാണ് പിടികൂടിയത്. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.
പിടിയിലായവരിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ട്രയിൻ മാർഗ്ഗം വന്ന പ്രതികളെ കൂട്ട് പ്രതി കാറിൽ ഇടപ്പള്ളിയിലക്ക് കൂട്ടി കൊണ്ട് വരും വഴി വവ്വാക്കാവിൽ വെച്ച് എക്സൈസ് പിടികൂടുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും വൻതോതിൽ എംഡി എംഎ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.
എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാനായത് .

Advertisements

Hot Topics

Related Articles