വൈക്കം: വൈക്കം ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുഴഞ്ഞ് വീണ് മരിച്ചു.വെച്ചൂർ അപ്പത്തറ വീട്ടിൽ എ. സതീശൻ (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വെച്ചൂരിലെ വീട്ടിൽ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ സതീശനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എ സനീഷ്കുമാറിന്റെ മൂത്തസഹോദരനാണ് സതീശൻ. ഭാര്യ – ഗീത. മക്കൾ – സാനു, സബിത. സംസ്ക്കാരം നാളെ (ജൂൺ 9 ) തിങ്കളാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.
Advertisements