നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം : പിന്നിൽ കോ ലീ ബി ഗുഡാലോചന : എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു

കോട്ടയം : അപകട മരണങ്ങളെ പോലും രാഷ്ട്രീയ വത്കരിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാനാകുമോ എന്ന് കൊതിച്ചിരിക്കുന്ന നിലയിലേയ്ക്ക് കോലീബി സഖ്യം അധപതിച്ചതായി എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു ആരോപിച്ചു. പന്നിയെ പിടിയ്ക്കാൻ സാമൂഹിക വിരുദ്ധർ വച്ച കെണിയിൽ കുടുങ്ങിയാണ് യുവാവ് മരിച്ചത്. ദാരുണമായ സംഭവത്തെ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷവും കോൺഗ്രസും. രാഷ്ട്രീയവും വികസനവും ചർച്ച ചെയ്തു വിജയം നേടാനാവാത്ത ഗതികേടിലേക്ക് ഇവർ എത്തി എന്നാണ് ഇത് തെളിയിക്കുന്നത്. ഇത്തരം തെറ്റായ പ്രചരണങ്ങളിൽ നിന്നും പ്രതിപക്ഷം പിൻമാറണമെന്നും, മരണത്തെ പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ദീപു പറഞ്ഞു.

Advertisements

Hot Topics

Related Articles