കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, ക്ലൂണി സ്കൂൾ, മണ്ണനാൽ തോട്, മഞ്ഞാമറ്റം, മുക്കട, മുക്കൻകുടി, വാഴക്കാലപ്പടി ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കറുകച്ചാൽ ടൗൺ, ലാറ , മേഴ്സി, മോർ , എസ് എച്ച്, മോടയിൽ പടി , നാരോലിപടി എന്നി ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻപള്ളിക്കുന്ന്, വാട്ടർ അതോററ്റി ,ഗവ.ആശുപത്രിഎന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ലൂക്കാസ് , അയ്യരുകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളയ്ക്കാംതുരുത്തി, ശാസ്ത്താങ്കൽ, യൂദാപുരം, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓഫീസ്, മില്ലേനിയം , മനക്കപ്പാടം, ക്രോസ് ഫീൽഡ് യു ജി എം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നരിവേലി പള്ളി, പാ റേവളവ് , ചാരാത്തു പടി,കല്ലിട്ടുനട, പുല്ലുവേലി , മുടപ്പാല, വലിയമറ്റം കവല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നം ഭാഗത്ത് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി മന്നം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പള്ളി, മുതുകോര, ഇടമല ഭാഗത്ത് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കാഞ്ഞിരത്തു മ്മൂട്,പേരച്ചുവട്,വികാസ് റബ്ബഴ്സ്,കീച്ചാൽ, എസ് എം ഇ കോളേജ്,തലപ്പാടി,ഉദിക്കാമാല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ വരുന്ന മാവേലി ട്രാൻസ്ഫോർമർ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പള്ളം സെക്ഷൻ പരിധിയിൽ വരുന്ന പാറശേരിപ്പീടിക, ചാന്നാനിക്കാട് ടവർ, കമ്പിപ്പടി, സായിപ്പുകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.