ജോസഫ് ഗ്രൂപ്പിൽ നിന്നും കൂട്ടരാജി : ജോൺ ജോസഫ് ഉൾപ്പെടെ പ്രവർത്തകർ ജോസഫ് ഗ്രൂപ്പ് വിട്ട് കേരളാ കോൺഗ്രസി (എം ) ൽ ചേർന്നു

ഏറ്റുമാനൂർ:
കേരളാ കോൺഗ്രസ്‌ ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവും മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും, മുൻ പഞ്ചായത്ത് മെമ്പറുമായ ജോൺ ജോസഫ് കാശം കാട്ടേലിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോൺഗ്രസ് (എം) ൽ ചേർന്നു.
പാർട്ടി ചെയർമാൻ ജോസ്. കെ. മാണി എം പി യിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, മണ്ഡലം പ്രസിഡന്റ് സിബി വെട്ടൂർ തുടങ്ങിയവർ ചേർന്ന് ജോൺ ജോസഫിനെയും പ്രവർത്തകരെയും സ്വീകരിച്ചു.

Advertisements

Hot Topics

Related Articles