വൈക്കം: തേജസ് നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനൽക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. താന്നിക്കാ പള്ളി ഗ്രൗണ്ടിൽ നടന്ന സമാപനയോഗം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനായി തേജസ് റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കായികപരിശീലന ക്യാമ്പ് മാതൃകാപരമാണെന്ന് സി.കെ.ആശ എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.തേജസ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ട. ക്യാപ്ടൻ എ.വിനോദ്കുമാർ അധ്യക്ഷതവഹിച്ചു.
ബാംഗ്ലൂർ വവ് (WAWU) ഫൗണ്ടേഷൻ്റെ സഹകരണത്തോടെ നടത്തിയ ഒരു മാസം നീണ്ട ക്യാമ്പിൽ മികച്ച പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലും ഫുട്ബോൾ ഡെമോ പ്രദർശനങ്ങളിലും നിരവധി കുട്ടികൾ പങ്കെടുത്തു.
പരിശീലന പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ സി.കെ.ആശ എം എൽ എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു,വൈക്കം എക്സൈസ് റേഞ്ച് ഓഫീസർ ദീപേഷ് എന്നിവർ ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. വൈക്കം എക്സൈസ് റേഞ്ച് ഓഫീസർ സുനിൽകുമാർ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി.എൻ.ആർ.എ സെക്രട്ടറി കൃഷ്ണകുമാർ ശ്രീപാദം , അമ്പിളി ടി.വിനോദ്, ടി.കെ.വിജയൻ,സുനിൽ ബാലകൃഷ്ണൻ,ജി.രാജു, ജോണി ഉണ്ണിത്തുരുത്തിൽ,ജയശ്രീപ്രദീഷ്, സുഭാഷിണി ഷൈൻ, ആർ.ബേബി, ഫുട്ബോൾ പരിശീലകൻ എ.ആഷിഖ് തുടങ്ങിയവർ പ്രസംഗിച്ചു.