ഉല്ലല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉല്ലല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു.ഉല്ലല വ്യാപാരഭവൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഷാജി എസ്തപ്പാൻ പന്തല്ലൂർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ തലയാഴത്തു നിന്നും എംബി ബിഎസ് വിജയകരമായി പൂർത്തിയാക്കിയ ഡോ. അച്യുത്കുമാർ നികർത്തിൽ,ഡോ.ആതിര സുരേഷ് കാട്ടുവള്ളിൽ, ഡോ.അനുശ്രീ കൊച്ചുമോൻ ലക്ഷ്മി ഭവൻ എന്നിവരെയും എസ് എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളേയും സി.കെ. ആശ എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി.ദാസ്, കെവിവി ഇഎസ് ജില്ലാ പ്രസിഡൻ്റ് എം.കെ.തോമസുകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ,ജില്ലാ സെക്രട്ടറി കെ. ജെ. മാത്യു,ജില്ലാ വൈസ് പ്രസിഡൻ്റ് പി.ശിവദാസൻ,ജോസഫ് ഇടത്തിൽ, യൂണിറ്റ് സെക്രട്ടറിമാരായ ഡി.സോമനാഥൻ,
ബിജുപറപ്പള്ളി, സന്തോഷ് ചിറ്റയിൽ, അനിൽകുമാർ,എം.കെ.ദേവാനന്ദൻ, ഡി. സാബു തുടങ്ങിയവർ സംബന്ധിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉല്ലല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡ് വിതരണം നടത്തി : എംബിബിഎസ് വിജയകരമായി പൂർത്തിയാക്കിയ ഡോ. അനുശ്രീ കൊച്ചുമോനെ ആദരിച്ചു : സി.കെ. ആശ എം എൽ എ ഉപഹാരം നൽകി

Advertisements