ഫോറൻസിക് സയൻസിൽ ഗോൾഡ് മെഡൽ ജേതാവിനെ ആദരിച്ചു

കൂരോപ്പട : ഫോറൻസിക് സയൻസിൽ ഗോൾഡ് മെഡൽ ജേതാവായ ളാക്കാട്ടൂർ ചോറ്റുകുന്നേൽ അഞ്ജിത സി ജി യെ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൂരോപ്പട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ളാക്കാട്ടൂരിൽ നടന്ന സമ്മേളനത്തിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.
ഉപഹാര സമർപ്പണവും നടത്തി. സി.എഫ്.ഐ കൂരോപ്പട മണ്ഡലം ചെയർമാൻ പി.ഗോപകുമാർ വെള്ളമറ്റം, ഹരി ചാമക്കാലാ, രാജേന്ദ്രൻ തേരേട്ട്, എം ജി ഗിരീഷ്, തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ജിത സി ജി മറുപടി പ്രസംഗവും നടത്തി.

Advertisements

Hot Topics

Related Articles