തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വിഷയത്തില്‍ മാധ്യമങ്ങളില്‍ വന്നയത്ര ഗൗരവം ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചാണ് നില്‍ക്കുന്നത്. ടെക്നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയില്‍ മുന്നോട്ട് പോകാനുള്ള തീരുമാനമായി. ശസ്ത്രക്രിയകള്‍ രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി , ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വകുപ്പ് മേധാവികള്‍ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാല്‍ ചികിത്സാ പ്രതിസന്ധി നേരിടുന്നതായി മാധ്യമങ്ങളില്‍ വാർത്ത വന്നിരുന്നു. തുടർന്ന് ന്യൂറോ റേഡിയോളജി ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ശ്രീചിത്രയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.