മുത്തൂർ മന്നൻകരച്ചിറ – ചാലക്കുഴി റോഡിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ; മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല:
മുത്തൂർ പാലത്തിന് സമീപം മന്നൻകരച്ചിറ – ചാലക്കുഴി റോഡിൽ വേസ്റ്റ് കയറ്റി പോയ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഇന്റർലോക്കിന്റെ വേസ്റ്റുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ആഞ്ഞിലിത്താനം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിശാന്ത്, നകുലൻ, വിഷ്ണു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനത്തിന് ഉള്ളിൽ നിന്നും ഡ്രൈവർ അടക്കം 3 പേരെയും രക്ഷിച്ചു. തിരുവല്ല പൊലീസും അഗ്നി രക്ഷസേന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

Advertisements

Hot Topics

Related Articles