തൃക്കൊടിത്താനം കോട്ടമുറിയിൽ കേൾവിശക്തി കുറഞ്ഞ വയോധികയുടെ മാല ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്ത് കടന്നു : പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

ചങ്ങനാശേരി : തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് വയോധികയായ സ്ത്രീയുടെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്നയാൾ പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞു. കോട്ടമുറി ഭാഗത്ത് താമസിക്കുന്ന മേരിക്കുട്ടി മാത്യു (83) എന്ന സ്ത്രീയുടെ മാലയാണ് പറിച്ചു കൊണ്ടുപോയത്. വീട്ടിൽ വച്ചിരിക്കുന്ന വിറക് എടുക്കാൻ എന്ന് പറഞ്ഞ് ഗേറ്റിനടുത്ത് എത്തിയ ആൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ചെവി കേൾക്കാൻ വയ്യാത്ത മേരിക്കുട്ടി ഗേറ്റ് അടുത്തേക്ക് ചെല്ലുന്ന സമയം മാല പറിച്ചുകൊണ്ട് പോയതായിട്ടാണ് പരാതി. ചുവപ്പ് സ്കൂട്ടറിൽ വന്ന് കറുത്ത ഷർട്ട് ധരിച്ച മുണ്ടും ധരിച്ച ആളാണ് മോഷണം നടത്തിയത് എന്നാണ് വിവരം. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ ആരംഭിച്ചു.

Advertisements

Hot Topics

Related Articles