കോട്ടയം: ഗിരിദീപം ബഥനി സ്‌കൂളിന് വോളിബോളിൽ ചരിത്ര നേട്ടം. ഗിരിദീപം സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ആദികൃഷ്ണ ഇന്ത്യൻ വോളിബോൾ ടീമിൽ. ഈ മാസം പത്ത് മുതൽ 16 വരെ ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ അണ്ടർ 19 പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആദി കൃഷ്ണ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 12 പേരിൽ കേരളത്തിൽ നിന്നുള്ള ഏക വോളിബോൾ താരം കൂടിയാണ് ആദികൃഷ്ണ. ഗിരിദീപം ബഥനി സ്‌കൂളിലെ വോളിബോൾ കോച്ച് ലാലു ജോൺ ആണ് പരിശീലകൻ.
Advertisements