വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായി; 11 ദിവസങ്ങൾക്ക് ശേഷം മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് അടിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സ്റ്റെല്ലസിന്റെ മൃതദേഹം കണ്ടെത്തിയത് തമിഴ്നാട് രാമേശ്വരത്ത് നിന്ന്. മൃതദേഹം തീരത്ത് അടിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സ്റ്റെല്ലസിന്‍റെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 

Advertisements

കഴിഞ്ഞ മാസം മുപ്പതാം തിയതിയാണ് സ്റ്റെല്ലസിനെ കാണാതായത്. സ്റ്റെല്ലസ് അടക്കം അഞ്ചുപേർ സഞ്ചരിച്ച വള്ളം കടലിൽ മറിഞ്ഞായിരുന്നു അപകടം. ഇതിൽ മൂന്നുപേർ നീന്തി രക്ഷപെട്ടിരുന്നു. ഒരാളുടെ മൃതദേഹം പൂവാർ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു.

Hot Topics

Related Articles