വാഹനാപകടത്തിൽ പോസ്റ്റുകൾ തകർന്നു; കുടയംപടി മുതൽ അയ്മനം വരെയുള്ള വഴിവിളക്കുകൾ പുനസ്ഥാപിച്ചില്ല; ഇരുട്ടിലായി റോഡുകൾ

അയ്മനം : കുടയംപടി- പരിപ്പ് റോഡിൽ കുടയംപടി ഗ്രാൻഡ് ഹോട്ടലിന് സമീപം ഏതാനും ദിവസം മുൻപ് വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും, വഴിവിളക്കും തകർന്നിരുന്നു. അപകടം നടന്ന അടുത്ത ദിവസം തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ച കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചു. ഇതോടൊപ്പം കേടുപാട് സംഭവിച്ച വഴിവിളക്ക് പോസ്റ്റ് ഇതുവരെ മാറ്റി സ്ഥാപിച്ചില്ല. 

Advertisements

അപകടത്തെ തുടർന്ന് ഒരാഴ്ചയായി കുടയംപടി മുതൽ അയ്മനം വരെയുള്ള റോഡിൽ വഴിവിളക്കുകൾ തെളിയുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം പരിപ്പ് റൂട്ടിലെ തിരക്കേറിയ റോഡിൽ അപകടാവസ്ഥയിൽ പോസ്റ്റ്നിൽക്കുന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ  കെ.എസ്. ടി.പി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയും ആയില്ല. 

വഴിവിളക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനോ വഴി വിളക്കുകൾ തെളിയിക്കുന്നതിനോ യാതൊരു നടപടിയും  ഇതിന്റെ പരിപാലന ചുമതലയുള്ള കെ എസ് ടി പി നടത്തുന്നില്ല. ഇത് നാട്ടുകാരുടെ  പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

Hot Topics

Related Articles