എസ് പി പിള്ള സ്മൃതി ദിനം ജൂൺ 12 വ്യാഴാഴ്ച

ഏറ്റുമാനൂർ: കേരളത്തിൻെറ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന എസ് പി പിള്ളയുടെ 40-ാംസ്മൃതി ദിനം എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൻ ജൂൺ 12 വ്യാഴാഴ്ച ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും.കഴിഞ്ഞ 39 വർഷങ്ങളായി എസ് ടി പിള്ള സ്മാരക ട്രസ്റ്റ് അദ്ദേഹം ദിവംഗതനായ ജൂൺ12നാണ് സ്മൃതിദിനം ആചരിച്ചുവരുന്നത്. വൈകിട്ട് 4 ന് ബഹു. തുറമുഖ സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisements

എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിക്കും.
എസ്പി പിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരിയും എസ് പി പിള്ളയുടെ പുത്രനുമായ സതീഷ് ചന്ദ്രൻ ഭദ്രദീപം തെ
ളിയിക്കും. എസ് പി പിള്ള സ്മാരക നടന പുരസ്കാരം ചലച്ചിത്ര അഭിനേതാവ് ‘കോട്ടയം രമേശ് ‘ ‘ വാസവനിൽ നിന്നും ഏറ്റുവാങ്ങും. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റ്റി സി അരുൺകുമാർ വിദ്യാപുരസ്കാര വിതരണ ഉദ്ഘാടനം നിർവ്വഹിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തെ അധികരിച്ച്
മംഗളം എൻജിനിയറിംഗ് കോളേജ് ചെയർമാൻ ബിജു വർഗ്ഗീസും കേരളത്തിലെ വിവിധ പാഠ്യസിലബസുകളും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തെ അധികരിച്ച് മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജെയിംസ് മുല്ലശ്ശേരിയും പ്രഭാഷണം നടത്തും.

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം.നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ഷാജി, നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു , മുതിർന്ന പൊതു പ്രവർത്തകൻ ഏറ്റുമാനൂർ രാധാകൃഷ്ണൻ , ഏറ്റുമാനൂർ സർവ്വീസ് സഹ. ബാങ്ക് പ്രസിഡൻ്റ് ബിജു കുമ്പിക്കൻ .എസ് എം എസ് എം ലൈബ്രറി പ്രസിഡൻ്റ് ,ജി പ്രകാശ്, ശ്രീ മഹാദേവക്ഷേത്ര ഉപദശകസമിതി പ്രസിഡൻ്റ് പി.കെ രാജൻ )കെ ജെ യു ജില്ലാ പ്രസിഡൻ്റ് കെ ജി ഹരിദാസ് ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റ്, ബെന്നി ഫിലിപ് , കാവ്യവേദി ചെയർമാൻ പി പി നാരായണൻ, ഡാറ്റ സംസ്ഥാന സെക്രട്ടറി പി എ മായിൻ എന്നിവർ പ്രസംഗിക്കും.

3 ന് എസ് പി പിള്ളയുടെ വസതിയിൽ നിന്നും ആരംഭിക്കുന്ന സ്മൃതിയാത്ര നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും 3 30ന് ഹാളിൽ തസ്നി മായിൻ നയിക്കുന്ന കരിയർ പ്ലാനിങ് ക്ലാസ് ഉണ്ടായിരിക്കും.

സംഘാടക സമിതി ചെയർമാൻ എൻ പി സുകുമാരൻ സ്വാഗതം പറയും സംഘാടകസമിതി ജനറൽ കൺവീനർ സിറിൾ ജി നരിക്കുഴി ആമുഖ പ്രസംഗം നടത്തും വർക്കിംഗ് ചെയർമാൻ ടി പി മോഹൻദാസ് അനുസ്മരണ പ്രമേയം
വും ”ഓർമ്മയിലെ എസ് പി” എന്ന പ്രബന്ധം ഫൈൻ ആട്സ് സൊസൈറ്റി പ്രസിഡൻ്റ് എൻ. അരവിന്ദാക്ഷൻ നായരും അവതരിപ്പിക്കും. ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് സ്വാമിയാശാൻ നന്ദി പറയും. ഏറ്റുമാനൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്ന സംഘാടക സമിതിയുടെ അവലോകനയോഗം നഗരസഭ കൗൺസിലർ ഉഷ സുരേഷ് ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles