ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു

കോട്ടയം : കോട്ടയം ജില്ലാ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെയും അനുമോദന യോഗത്തിന്റെയും ഉദ്ഘാടനം സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ നിർവഹിച്ചു. കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ എസ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ ടി എസ് നിസ്താർ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സിജോ പ്ലാത്തോട്ടം, പി കെ ആനന്ദക്കുട്ടൻ,റ്റി എൻ എസ് ഇളയത്,എ പി കൊച്ചുമോൻ, കെ ജി ഹരിദാസ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി എസ് രജനി, ജില്ലാ ക്ഷേമനിധി ഓഫീസർ എ എസ് പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി ബി സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles