കോടിമതയിലെ ബഹു നില കെട്ടിടത്തിലെ ചീട്ടുകളി ക്ലബ്; ചീട്ടുകളി കളത്തിൽ പണമിറക്കാൻ പലിശ മാഫിയ; പലിശയ്ക്ക് പണമെടുത്തും ചീട്ടുകളി; വഴിയാഥാരമായത് നിരവധി കുടുംബങ്ങൾ; നടപടിയെടുക്കാതെ പൊലീസും രാഷ്ട്രീയക്കാരും

കോട്ടയം: കോടിമതലയിലെ ബഹു നില കെട്ടിടത്തിലെ ചീട്ടുകളിക്ലബിൽ പണമിറക്കാൻ കോട്ടയത്തെ തമിഴ് പലിശപ്പണമിടപാടുകാരും. കോടിമതയിലെ ബഹു നിലകെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ചീട്ടുകളി ക്ലബിൽ കളിക്കാൻ എത്തുന്നവർക്ക് പണം പലിശയ്ക്ക് നൽകാനാണ് ബ്ലേഡ് മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയ സംഘങ്ങളുടെ ആളുകളാണ് ഇവിടെ സജീവമായിരിക്കുന്നത്. ഇവരിൽ നിന്നും പണം പലിശയ്‌ക്കെടുത്ത് ചീട്ടുകളിച്ച് കുത്തുപാളയെടുത്ത നിരവധി കുടുംബങ്ങളാണ് കടക്കെണിയിലായിരിക്കുന്നത്.

Advertisements

കൂട്ട ആത്മഹത്യയിലേയ്ക്കു വരെ നീങ്ങുയേക്കാവുന്ന സാഹചര്യമാണ് കള്ളപ്പണ – പലിശപ്പണമിടപാട് കാരുടെ ചീട്ടുകളി കളത്തിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രത ന്യൂസ് ലൈവ് സംഘം തുടർച്ചയായി വാർത്ത നൽകിയതിന് പിന്നാലെ ചീട്ടുകളി കളത്തിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.എന്നാൽ, ചീട്ടുകളി സങ്കേതത്തിന് പുറത്തെ കാറിൽ പണം സൂക്ഷിച്ചിരുന്നതിനാൽ പൊലീസ് സംഘത്തിന് പണം പിടിച്ചെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിനു പുറത്ത് കാറിനുള്ളിൽ പണം സൂക്ഷിച്ച ശേഷം ടോക്കൺ നൽകിയാണ് കളി നടക്കുന്നത്. ഓരോ തുകയ്ക്കും ആനുപാതികമായ ടോക്കണാണ് കളത്തിൽ വയ്ക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൻ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. കളത്തിൽ പണം നഷ്ടമാകുന്ന കളിക്കാർക്ക് പലിശയ്ക്ക് പണം കടം നൽകാൻ മാഫിയ സംഘങ്ങൾ തന്നെ ഇവിടെ സജീവമാണ്. ഇവർ പലിശയ്ക്ക് പണം നൽകി കളിയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാൽ പലരും കടക്കെണിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളാണ് ഇത്തരത്തിൽ കടക്കെണിയിൽ കുടങ്ങിയിരിക്കുന്നത്. പലിശക്കടം വീട്ടാൻ പലരും വീണ്ടും വീണ്ടും കളത്തിൽ കളിക്കാനെത്തുന്നതോടെ കടക്കെണിയിൽ നിന്ന് കടക്കെണിയിലേയ്ക്കാണ് ഇവർ നീങ്ങുന്നത്.

ആവശ്യത്തിന് മദ്യവും ഭക്ഷണവും മറ്റ് ലഹരിയും ഇവിടെ ഒഴുക്കുന്നുണ്ട്. ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളത്തിൽ വ്യാപകമായ രീതിയിലുള്ള കള്ളപ്പണ ലഹരി ഇടപാടുകളും നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലഹരി മാഫിയ – ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് തഴച്ച് വളരാൻ സഹായകമാകുന്ന ഇടപാടുകൾ നടക്കുന്ന ഇവിടെ പരിശോധന നടത്തി ചീട്ടുകളി ക്ലബ് അടച്ചു പൂട്ടാനുള്ള നടപടികൾ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.

Hot Topics

Related Articles