ഇന്ത്യയുടെ ജനസംഖ്യ 146.39 കോടി എത്തി : കണക്ക് പുറത്ത് വിട്ട് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്

ന്യൂയോർക്ക് : യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ഇന്നലെ പുറത്തിറക്കായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 146.39 കോടിയാണ്. 2025 ഏപ്രിൽ മാസത്തെ കണക്കു പ്രകാരമാണിത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ 141.61 കോടി.

Advertisements

പുതിയ കണക്ക് പ്രകാരം രാജ്യത്തെ പ്രത്യുത്പാദന ശേഷി 2.1 ൽ നിന്നും 1.9 ആയി കുറഞ്ഞു. ഇന്ത്യൻ ജനസംഖ്യ അടുത്ത 40 വർഷത്തിനിടയിൽ 170 കോടിയിലെത്തും. അതിനു ശേഷം ജനസംഖ്യയിൽ ഇടിവ് നേരിടും. ലോക ജനസംഖ്യ 823.2 കോടിയാണ്. ഇതിൻ്റെ 18% ഇന്ത്യയിൽ ജീവിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് മഹാമാരിയെ തുടർന്നു 2021 ൽ ഇന്ത്യയുടെ സെൻസസ് നടപടികൾ തടസപ്പെട്ടിരുന്നു. 2027 മാർച്ചിനു മുൻപായി സെൻസസ് പൂർത്തിയാക്കാനാണു പുതിയ പദ്ധതി.

യുഎൻ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജനസംഖ്യാഘടന –
0- 14 വയസ്സ് – 24%
10 – 19 – 17%
10 -24 – 26%
15 – 64 – 68%
65 വയസ്സിനു മുകളിലെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യ 7% മാത്രമാണ്. വരും വർഷങ്ങളിൽ ഇത് ഉയരും. യു എൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആയുർദൈർഘ്യം സ്ത്രീകൾ 74 വയസ്സും പുരുഷന്മാർ 71ഉം.

Hot Topics

Related Articles