ഷില്ലോങ്: മധുവിധുയാത്രയ്ക്കിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭാര്യയെ കണ്ടെത്താൻ 120 അംഗ പോലീസ് സംഘമാണ് പ്രവർത്തിച്ചതെന്ന് മേഘാലയ പോലീസ്.ഓപ്പറേഷൻ ഹണിമൂണ്‍ എന്നു പേരിട്ട ദൗത്യത്തിന് 20 അംഗ ഓഫീസർമാരാണ് നേതൃത്വം നല്‍കിയത്. സോനം രഘുവംശി എന്ന 24-കാരിയാണ് ഭർത്താവ് ഇന്ദോർ സ്വദേശി രാജ രഘുവംശിയെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.
യുവതി ഫോണിലൂടെ ‘ലൈവ് ലൊക്കേഷൻ’ സുഹൃത്തിന് ഷെയർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സുഹൃത്ത് ഏർപ്പാടാക്കിയ കൊലയാളികള്‍ ദമ്ബതികള്‍ സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത് ഇതിലൂടെയാണ്. തുടർന്നാണ് കൊലനടത്തിയത്. സുഹൃത്തിനോടൊപ്പം ജീവിക്കുന്നതിനായാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നതിന് തെളിവുലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകത്തിന് 16 ദിവസത്തിനുശേഷം യുപിയിലെ ഗാസിപുരില്‍നിന്നാണ് സോനം പോലീസിനു കീഴടങ്ങിയത്. സോനം കീഴടങ്ങുംമുൻപ് പ്രതി ഭാര്യയാണെന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. രാജ്, ആകാശ് രാജ്പുത്, വിശാല്‍ സിങ് ചൗഹാൻ എന്നിവരാണ് സോനത്തെ കൊലപാതകത്തിനു സഹായിച്ചത്. കൊലപാതകത്തിനുമുൻപ് മൂവർക്കുമൊപ്പം സോനത്തെ കണ്ടിരുന്നെന്നും പോലീസ് അറിയിച്ചു.
മേയ് 11-നായിരുന്നു ഇരുവരുടെയും വിവാഹം. 20-നാണ് മധുവിധുവിനായി മേഘാലയയിലെത്തിത്. വാടകക്കൊലയാളികള്‍ 21-ന് ഗുവാഹാട്ടിയിലെത്തി. അവിടെനിന്ന് ആയുധം വാങ്ങി 23-നാണ് കൊലപാതകം നടത്തിയത്. മധുവിധു ചിത്രങ്ങളൊന്നും ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകാണാഞ്ഞതോടെയാണ് പോലീസിനു സംശയംതോന്നിയത്. മോഷ്ടാക്കള്‍ ആക്രമിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് സോനം ആദ്യം പോലീസിനെ അറിയിച്ചിരുന്നത്.
പിന്നീടുനടന്ന അന്വേഷണത്തിലാണ് ഭാര്യ വാടകക്കൊലയാളികളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവം മധ്യപ്രദേശിലും മേഘാലയത്തിലും ചർച്ചയാകുകയും മുഖ്യമന്ത്രിമാർ ഇടപെടുകയും ചെയ്തിരുന്നു.