കോട്ടയം പാറയ്ക്കൽകടവിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ചു; ഇത്തിത്താനം സ്വദേശിനിയായ അധ്യാപികയ്ക്ക് പരിക്ക്

കോട്ടയം: കൊല്ലാട് പാറയ്ക്കൽക്കടവിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ചു. അപകടത്തിൽ ഇത്തിത്താനം സ്വദേശിയായ അധ്യാപികയ്ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെ കോട്ടയം കൊല്ലാട് പാറയ്ക്കൽക്കടവിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ അധ്യാപികയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പുതുപ്പള്ളി പാറാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles