ലഹരിക്കെതിരെ ബോധവൽക്കരണവുമായി മുണ്ടിയപ്പള്ളി വൈസ്മെൻ ക്ലബ്

തിരുവല്ല :
കവിയൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്. പഞ്ചായത്ത് തല ഉദ്ഘാടനം കവിയൂർ ശങ്കരമംഗലം പബ്ലിക്ക് സ്കൂളിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സുബോധം നഷ്ടപ്പെടുത്തുന്ന ലഹരിയുടെ വലയത്തിൽ നിന്നും യുവ തലമുറയെ രക്ഷിക്കാൻ സർക്കാരും പൊതുസമൂഹവും കൂട്ടായ യജ്ഞം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി കടിഞ്ഞാൺ ഇട്ടാൽ മാത്രമേ ലഹരി വില്പനയും ഉപയോഗവും നിയന്ത്രിക്കാനാവൂ എന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ എസ്. അനു പ്രസാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വൈസ് മെന്റ് ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി പി മാത്യു, കോഡിനേറ്റർ റോയി വർഗീസ് ഇലവുങ്കൽ, വത്സമ്മ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles