സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വച്ചു : യുവാവിനെ തിടനാട് പോലീസ് അറസ്റ്റുുചെയ്തു

പാലാ : സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വച്ച കേസിൽ യുവാവിനെ തിടനാട് പോലീസ് അറസ്റ്റുുചെയ്തു. തിടനാട് പിണ്ണാക്കനാട് കരോട്ട്എംബ്രയിൽ നോബി തോമസി (30) നെയാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിൽ ആയത്. ജൂൺ പത്തിന് പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Advertisements

Hot Topics

Related Articles