വൈക്കം : കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ആസൂത്രിതകുറ്റകൃത്യം ഉൾപ്പെടെ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപാ (കാപ്പ) നിയമപ്രകാരം വിലക്കേർപ്പെടുത്തി. വൈക്കം ഇടയാഴം അഖിൽ നിവാസിൽ അഖിൽ പ്രസാദി (30) നെയാളെ യാണ് ഒരു വർഷക്കാലത്തേക്ക് നാട് കടത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും റേഞ്ച് ഡി.ഐ.ജി 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം 15(1) പ്രകാരം വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.ജില്ലയിൽ നിന്നും മാറി നിൽക്കുന്ന സമയത്തും ഇയാൾ കോട്ടയം പോലീസിന്റെയും ഇയാൾ മാറി താമസിക്കുന്ന ജില്ലയിലെ പോലീസിന്റെയും നിരീക്ഷണത്തിലായിരിക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഇയാൾക്ക് ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെ ജില്ലയിൽ പ്രവേശിക്കാവുന്നതാണ്. കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ആസൂത്രിതകുറ്റകൃത്യം ഉൾപ്പെടെ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വിട്ടുനിൽക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്ന കാലയളവിൽ താമസിക്കുന്ന സ്ഥലത്തെ മേൽവിലാസവും താമസിക്കുന്നത് ഏത് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന വിവരവും മൊബൈൽ ഫോൺ നമ്പരും എറണാകുളം റേഞ്ച് ഡി.ഐ.ജി ഓഫീസിലും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും രേഖാമൂലം അറിയിക്കേണ്ടതുമാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി : നാട് കടത്തിയത് വൈക്കം സ്വദേശിയെ
