വളം വിൽപ്പന വർദ്ധിച്ചു : പരിശോധന കർശനമാക്കണം : എബി ഐപ്പ്

കോട്ടയം: സ൦സ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ സബ്സിഡി വളങ്ങളായ യൂറിയ എൻ പി കെ ഡി എ പി തുടങ്ങിയ വളങ്ങളുടെ വിൽപ്പന വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. പി ഒ സ് മിഷൻ വഴിയാണ് വളങ്ങൾ വിറ്റിരിക്കുന്നത്. ഇതിനു പിന്നിലെ നിഗുഡത പുറത്തു കൊണ്ടുവരാൻ സ൦സ്ഥാന വ്യാപകമായി കർശന പരിശോധന നടത്താൻ കേന്ദ്ര സ൦സ്ഥാന സർക്കാരുകൾ തയ്യാറാകണം എന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലേക്ക് സബ്സിഡി വളങ്ങൾ കടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കർശന പരിശോധന നടത്തണ൦ വള കമ്പനികളും ഡീലർമാരു൦ തമ്മിലുള്ള ഒത്തുകളിയാണ് സ൦സ്ഥാനത്ത് നടക്കുന്നത് പി ഒ സ് മിഷനിൽ ചേർത്താൽ മാത്രമേ കമ്പനികൾക്ക് സബ്സിഡി ലഭിക്കുകയുള്ളു കോടികണക്കിന് രൂപായുടെ തട്ടിപ്പാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles