കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ടൻ ചിറ, ചപ്പാത്ത്, നിഷ്കളങ്ക, താന്നിയ്ക്കപ്പടി, തുത്തൂട്ടി, തണ്ടാശേരി, കാമറ്റം, പറമ്പുകര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ
9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൈക്രോ, കമ്പോസ്റ്റ്,അനർട്ട്, വെട്ടിക്കൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വര വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴുംപള്ളി , മന്നം, മൈലാഞ്ചിപാറ, പതാമ്പുഴ, മുരിങ്ങപുരം ഭാഗങ്ങളിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടപ്പാട്, ശാന്തിഗിരി , ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപ്പടി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴമയിൽ, തവളക്കുഴി, പാണ്ഡവം , കിഴക്കേ നട വടക്കേ നട ,പുളിങ്ങാപ്പള്ളി, ഗ്ലോബ് ,പ്രിയാ ഗ്യാസ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇല്ലിമൂട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും , വഴീപ്പടി ട്രാൻസ്ഫോർമറിൽ10 മുതൽ രണ്ട് വരെയും, പെരുംമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, മക്രോണി ജംഗ്ഷൻ, ചാണ്ടിസ് ടാൾ കൗണ്ടി, മലകുന്നം, ഉദിക്കാമല, എള്ളു കാല എസ്എൻഡിപി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ റെഡ് സ്ക്വയർ , മൈത്രി സദനം, മന്നം നഗർ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും വെള്ളേക്കളം, യൂദാപുരം, ശാസ്ത്താങ്കൽ,മുളയ്ക്കാംതുരുത്തി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles