പ്രശസ്ത തെലുഗു ഗായിക മംഗ്ലിയുടെ പിറന്നാൾ പാർട്ടിയിൽ റെയ്‌ഡ്‌; അനധികൃത വിദേശ മദ്യവും, മയക്കുമരുന്നും കണ്ടെടുത്തതായി റിപ്പോർട്ട്‌; ആരോപണം നിഷേധിച്ച് ഗായിക

ഹൈദരാബാദ്: പ്രശസ്ത തെലുഗു ഗായിക മംഗ്ലി (സത്യവതി രാത്തോഡ്) ജൂൺ 10ന് ചേവെല്ലയിലെ ത്രിപുര റിസോർട്ടിൽ നടത്തിയ ജന്മദിനപാര്‍ട്ടിയില്‍ പൊലീസ് റെയിഡ്. റെയിഡിന് പിന്നാലെ പാര്‍ട്ടിയില്‍ മദ്യം അനധികൃതമായി വിതരണം ചെയ്തത് പിടിക്കപ്പെട്ടെന്നും, മയക്കുമരുന്ന് ഉപയോഗം നടന്നുവെന്നും വാര്‍ത്തകള്‍ വന്നു. മംഗ്ലി എന്നാല്‍ ഈ കാര്യങ്ങള്‍ നിഷേധിച്ചുവെന്നാണ് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisements

ചേവെല്ലയിലെ ഈർലപള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ത്രിപുര റിസോർട്ടിൽ നടന്ന പാർട്ടി, സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനുള്ള ചെറിയ ഒത്തുചേരലായിരുന്നു എന്നാണ് ഗായിക പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത വിദേശ മദ്യവും പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു വ്യക്തിയില്‍ നിന്നും മരിജുവാനയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനെ തുടർന്ന് മംഗ്ലിയ്ക്കും റിസോർട്ട് ജനറൽ മാനേജർ ശിവരാമ കൃഷ്ണനും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് ചിലര്‍ക്കെതിരെയും കേസുണ്ട്. എന്നിരുന്നാലും മംഗ്ലി ആരോപണങ്ങൾ നിഷേധിക്കുകയും, പാർട്ടി അനുവാദമില്ലാതെ നടത്തിയതല്ലെന്നും വ്യക്തമാക്കി.

ഈ ഒത്തുചേരൽ എന്റെ സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കുവെക്കാനുള്ള ഒരു അവസരമായിരുന്നു. നിയമലംഘനം നടന്നുവെന്ന ആരോപണങ്ങൾ ഞാൻ നിഷേധിക്കുന്നു” വാര്‍ത്തകള്‍ വന്നതിന് പിറ്റേദിവസം മംഗ്ലി മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് പരിശോധനയിൽ കണ്ടെടുത്ത മരിജുവാന ഒരു വ്യക്തിയുടെ കൈവശം മാത്രമായിരുന്നുവെന്നും, ആഘോഷത്തിന്‍റെ ഭാഗമല്ല അതെന്ന് കരുതുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. മംഗ്ലിയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ ഗായികയ്ക്ക് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കുകയും, അവരുടെ പ്രിയപ്പെട്ട ഗായികയ്ക്ക് ജന്മദിനാശംസകൾ നേരുകയും ചെയ്തു.

നിയമനടപടികൾ പുരോഗമിക്കുമ്പോൾ, മംഗ്ലിയും റിസോർട്ട് അധികൃതരും പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം.

Hot Topics

Related Articles