തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ മാല വഴിപാടായി സമർപ്പിച്ചു

തിരുവല്ല:
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 10 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ചു. എറണാകുളം സ്വദേശി സീനാ സുജീത്ത് മകൻ പ്രണവ് എന്നിവരാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചത്. ഇവർ കുടുംബ സമേതം ക്ഷേത്രത്തിൽ എത്തി പ്രത്യേകം വഴിപാടും നടത്തി. ഉച്ചപൂജയ്ക്ക് മേൽശാന്തി രമേശ് വിഷ്ണു മാല ഭഗവാന് ചാർത്തി. ക്ഷേത്ര ജീവനക്കാരും ഉപദേശക സമിതിയംഗങ്ങളും ചേർന്ന് കുടുംബത്തെ ആദരിച്ചു.

Advertisements

Hot Topics

Related Articles