കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളപ്പുര കടവ് , പൂങ്കുടി, ഷാജി മറിയപ്പള്ളി, മഠത്തിൽ കാവ്, പൊൻകുന്നത്തുകാവ്, ഗവ: കോളേജ്, മുട്ടം ട്രാവൻകൂർ സിമൻ്റ് എന്നീ ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക,ആലപ്പാട്ടുപടി, വട്ടുകളം, ചാത്തനാംപതാൽ, പാനാപ്പള്ളി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ സ്കൂൾ, ടെമ്പിൾ, എസ് ബി ഐ, പുവത്തുമ്മൂട്, ചമയം കര, നടുക്കുടി, കെ ഡബ്യു എ പമ്പ് ഹൗസ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ , പള്ളിക്കുന്ന്, ജെയിക്കോ , കാലായിൽ പടി, ഐരാറ്റു നട ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , പുലിക്കോട്ടുപടി , മഴവില്ല് , പാടത്തുംക്കുഴി , കോട്ടമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ചെമ്പോല,മന്ദിരം ജംഗ്ഷൻ,കളമ്പ് കാട്ടുകുന്നു,കൊച്ചുമറ്റം എന്നീ ട്രാൻസ്‌ഫോർമറിനു കീഴിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യനിതോട്ടം, അൽഫോൻസാ ചർച്ച്, ഞാറക്കൽ പയ്യനി ടവർ, എൻജിനീയറിങ് കോളജ് ഭാഗം വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയൻകുന്ന് മറ്റക്കാട് ഭാഗങ്ങളിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി,കുറുമ്പനാടം,പുന്നാഞ്ചിറ, ഉണ്ടക്കുരിശ്, ഓവേലിപ്പടി, വഴിപ്പടി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ വി ജംഗ്ഷൻ, ഊരാശാലാ, മരിയൻ ജംഗ്ഷൻ ശ്രീകുരുംബക്കാവ്, .മരിയൻആശുപത്രിഎന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള അമ്മഞ്ചേരി, ട്രിനിറ്റി, മന്ന റെസിഡന്റ്സി, കെ എം ബിൽഡിംഗ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ആറ്റുവാക്കരി, പറാൽ പള്ളി, പറാൽ എസ് എൻ ഡി പി , പാലക്കളം , കുമരങ്കരി, കൊട്ടാരം, പിച്ചിമറ്റം മോനി കപ്പുഴക്കരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.