വൈക്കം: വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വൈക്കം സ്വദേശിയായ യുവാവ് മരിച്ചു. വൈക്കം നഗരസഭ പതിനാറാം വാർഡിൽ ഫിഷർമെൻ കോളനിയിൽ സജീവന്റെ മകൻ ആദിത്യനാ(20)ണ് തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ആദിത്യൻ കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം .
Advertisements
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം വൈക്കത്തെ വീട്ടിലെ പൊതു സന്ദർശനത്തിനുശേഷം വ്യാഴാഴ്ച നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ :രാജി. സഹോദരൻ : ശ്രീകണ്ഠൻ.