വൈക്കം:വൈക്കത്തെ കായികമേഖലയുടെ ഉന്നമനത്തിനായി നിർമ്മിച്ച മൾട്ടി സ്പോർട്സ് ടർഫിൻ്റെ പ്രവർത്തനം ആരംഭിച്ചു.വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം അറുപതു സെന്റോളം സ്ഥലത്ത് 15,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഫിഫ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ടർഫ് നിർമ്മിച്ചത്. ഒരേസമയം രണ്ട് സെറ്റ് 5’Sൻ്റേയും7’S ൻ്റേയും ഫുട്ബാൾ കളിക്കാനും ക്രിക്കറ്റ്,നെറ്റ് പ്രാക്ടീസ് തുടങ്ങിയവക്കും ടർഫിൽ സൗകര്യമുണ്ട്.24 മണിക്കൂറും ഉപയോഗിക്കാവുന്നതുംപതിനായിരം വാട്ട്സ് ലൈറ്റും, ജനറേറ്റർ സൗകര്യം ഉൾപ്പെടെ ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
സി.കെ.ആശ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്പോർട്ട്സ് കമൻ്റേറ്ററും മാധ്യമപ്രവർത്തകനുമായ ഷൈജുദാമോദരൻ പന്തടിച്ച് ടർഫിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്,വൈസ് ചെയർമാൻ പി.ടി.സുഭാഷ്, നഗരസഭ കൗൺസിലർമാരായ എസ്.ഹരിദാസൻനായർ, അശോകൻവെള്ളവേ
ലിൽ,സച്ചിതാനന്ദൻപോറ്റി , വൈക്കം ടൗൺ ജമാഅത്ത് പ്രസിഡൻ്റ് ഹുസൈർ ബാഖവി, എൻ.പി. ലൗജൻ,എം.അബു ,അഹമ്മദ്കബീർ,എച്ച്. റാഷിദ്മോൻ, അഡ്വ.എ. മനാഫ് തുടങ്ങിയവർ സംബന്ധിച്ചു.
വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം മൾട്ടി സ്പോർട്സ് ടർഫ് പ്രവർത്തനോദ്ഘാടനം നടത്തി : സ്പോർട്ട്സ് കമൻ്റേറ്ററും മാധ്യമപ്രവർത്തകനുമായ ഷൈജുദാമോദരൻ പന്തടിച്ച് ഉദ്ഘാടനം നിർവഹിച്ചു

Advertisements