കുമരകം: ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി കുമരകം കലാഭവൻ സംഘടിപ്പിച്ച ഓൺലൈൻ കരോക്കെ ഗാനമത്സരത്തിൽ
10മുതൽ 25 വയസ്സ് വരെ ഫീമെയിൽ വിഭാഗത്തിൽ
അപൂർവ്വ മുരളീധരൻ കോട്ടയം ഒന്നാം സ്ഥാനവും
നന്ദനസുനിൽ കുമരകം രണ്ടാം സ്ഥാനവും
മെയിൽ വിഭാഗത്തിൽ സായ്‌നാഥ് ചങ്ങനാശ്ശേരി
ഒന്നാം സ്ഥാനവും ആദിദേവ് കൂരോപ്പട രണ്ടാം സ്ഥാനവും 25 മുതൽ 50 വയസ്സ് വരെ ഫീമെയിൽ വിഭാഗത്തിൽ സില്ല കുര്യാക്കോസ് കുമരകം ഒന്നാം സ്ഥാനവും ഷീബ കുര്യാക്കോസ് കുമരകം രണ്ടാം സ്ഥാനവും മെയിൽ വിഭാഗത്തിൽ ബാലു ദാസ് കുറിച്ചി ഒന്നാം സ്ഥാനവും ഷിബു നന്ദനം കൈപ്പുഴമുട്ട്
രണ്ടാം സ്ഥാനവും 51 വയസ് മുതൽ ഫീമെയിൽ വിഭാഗത്തിൽ ബിന്ദുമോൾ കവണാറ്റിൻകര
ഒന്നാം സ്ഥാനവും ഷീബ ചന്ദ്രൻ കുറിച്ചി
രണ്ടാം സ്ഥാനവും മെയിൽ വിഭാഗത്തിൽ
സന്തോഷ് കെ ജി കുമരകം
ഒന്നാം സ്ഥാനവും മോഹൻദാസ് കുമ്മനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂൺ 21 ലെ ലോക സംഗീത ദിനവുമായി ബന്ധപ്പെട്ട് കുമരകം കലാഭവൻ ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുമരകം ഗ്രാമ പഞ്ചായത്ത് സാംസ്‌ക്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്ന
പാട്ടു കൂട്ടത്തിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് കുമരകം കലാഭവൻ ഭാരവാഹികൾ അറിയിച്ചു.
കുമരകം കലാഭവൻ ഓൺലൈൻ കരോക്കെ ഗാനമത്സരം നടത്തി; വിജയികൾക്ക് ജൂൺ 22 ന് സമ്മാനങ്ങൾ വിതരണം ചെയ്യും

Advertisements