അതിരമ്പുഴ : ഡോ. റോസമ്മ സോണിയുടെ ഡിവിഷൻ പദ്ധതിയിൽപ്പെടുത്തി അതിരമ്പുഴയിൽ മിനി ഹൈമാസ്റ് ലൈറ്റുകൾ അതിരമ്പുഴ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അതിരമ്പുഴ പഞ്ചായത്തിലെ ആറ് മിനി ഹൈമാസ്റ് ലൈറ്റ്റുകളുടെ സ്വിച്ചോൺ കർമ്മം വിവിധ കേന്ദ്രങ്ങളിൽ നടത്തി.കുട്ടികളുടെ ആശുപത്രി ജംഗ്ഷൻ,ഒറ്റകപ്പിലുമാങ്ക ൽ ജംഗ്ഷൻ, ചൂരക്കളം കുരിശടി ജംഗ്ഷൻ, ഗാന്ധിനഗർ ഹൗസിങ് കോളനി, മാന്നാനം ബി. എഡ് കോളേജ് ജംഗ്ഷൻ, പനയത്തി കവല എന്നീ കേന്ദ്രങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം,മാന്നാനം സി. എം..ഐ ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്കാടി സി. എം. ഐ എന്നിവർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ടി. ജെയിംസ്, ജെയിംസ് തോമസ്,ജോസ് അഞ്ജലി, ഐസി സാജൻ, അശ്വതിമോൾ കെ.എ,സാബു മാത്യു,ഷാബു പുല്ലുകാല യിൽ, അജി.കെ.ജോസ്,ബേബിച്ചൻ തടത്തേൽ,കുഞ്ഞ് കളപ്പുര,അനിൽകുമാർ എസ് എന്നിവർ പ്രസംഗിച്ചു.