തിരുവല്ല :
തിരുവല്ല പെരിങ്ങരയില്‍ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസിന്റെ പിൻവശത്തെ ചക്രങ്ങള്‍ ഊരിത്തെറിച്ചു.
ഇന്ന് രാവിലെ 9 മണിയോടെ കാവുംഭാഗം – ചാത്തങ്കേരി റോഡിലെ പാലക്കുഴി പടിയില്‍ ആയിരുന്നു സംഭവം നടന്നത്.
തിരുമൂലപുരം ബാലികാ മഠം സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ ചക്രങ്ങളാണ് ഊരി തെറിച്ചത്. ഊരിത്തെറിച്ച് ഒരു ചക്രം സമീപത്തുള്ള പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. ബസില്‍ ഏകദേശം ഇരുപതോളം വിദ്യാർഥികള്‍ ഉണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.
Advertisements