ഒരുപാട് അകലം…ഒരുപാട് ദു:ഖം…എങ്കിലും ഒരുമിച്ച് നിൽക്കുന്ന കുഞ്ഞുകൈകളുംമൗനപ്രാർഥനകളുമുണ്ട് ഇവിടെ : ആദരാഞ്ജലികളുമായി രാമപുരത്തെ കുഞ്ഞുങ്ങൾ

രാമപുരം: രാജ്യത്തെ ദു:ഖത്തിലാഴ്ത്തിയ വിമാന ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി രാമപുരം എസ് എച്ച് എൽ പി – സ്കൂളിലെ കുഞ്ഞുങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കത്തിച്ച മെഴുകുതിരിയും, മരണമടഞ്ഞവരുടെ ചിത്രങ്ങളും കുഞ്ഞു കരങ്ങളിലേന്തി അനുശോചനം അറിയിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഃഖമാകണം എന്ന ചിന്ത കുട്ടികളുമായി പങ്കുവച്ചു. പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, അധ്യാപകരായ ബെറ്റ്സി മാത്യു, ജിബിൻ ജിജി, ജോയൽ ജോയി എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles