വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്ത് വച്ച് ജീപ്പും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു പെട്ടിഓട്ടോയിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അമീർ സാലിക്ക് ( 38) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.മല്ലികശേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൈക സ്വദേശി മനു മോഹൻ(35),കാക്കനാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശി ബെൻ ഏലിയാസ് ജോസഫിനും(22) കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളിൽ പരുക്കേറ്റു.

Advertisements

Hot Topics

Related Articles