സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട്; വരുന്നത് അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 16ന് ലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും 17ന് മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

Advertisements

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അടു്തത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന – റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 13 -17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് അടക്കം പ്രഖ്യാപിച്ചു. തെക്കേ ഇന്ത്യയിൽ അതി തീവ്ര മഴക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പുണ്ട്. ജൂൺ 13, 14 മുതൽ 17 വരെ കേരളം കൊങ്കൺ, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അതി തീവ്ര മഴ സാധ്യതയുണ്ട്.

കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കാലവർഷം കനത്തതോടെ എറണാകുളത്തെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാവുകയാണ്. ഞാറയ്ക്കൽ, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറിതുടങ്ങി. കടൽഭിത്തി തകർന്നതും ജിയോ ബാഗുകൾ ഒഴുകി പോകുന്നതും ദുരിതം ഇരട്ടിയാക്കുകയാണ്.

Hot Topics

Related Articles