കാളികാവ്: കടപ്ലാമറ്റത്ത് പ്രവർത്തിച്ചിരുന്ന ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ കാളികാവിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. കാളികാവ് ശ്രീനാരായണ സിബിഎസ്ഇ സ്‌കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് മാറിയത്. എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30 വരെ നേരിട്ടെത്തി പ്രവേശനം നേടാം. ഏഴാംക്ലാസ് വിജയിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചേരാം. ടിഎച്ച്എസ്എൽസി വിജയിക്കുന്നവർക്ക് എൻജിനീയറിങ് ഡിപ്ലോമയ്ക്ക് 10 ശതമാനം സീറ്റ് സംവരണവും അതുകഴിഞ്ഞാൽ ലാറ്ററൽ എൻട്രി വഴി ബിടെക് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടുന്നതിനും അവസരമുണ്ട്. ഫോൺ: 9961488477, 9495750283, 9048104280.
Advertisements