തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗംകെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പു യൂണിയനും പോ ഷകസംഘടനയായ ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലും സംയുക്തമായി നടത്തിയ ടാലൻ്റ് സേർച്ച്പരീക്ഷ യുടെസർട്ടിഫിക്കറ്റ്-വിതരണവും”മനീഷ-വിസ്‌ഡം ഏകദിന കരിയർ ക്യാമ്പും” വടകര നോർത്ത് 3457 ശാഖ ഓഡിറ്റോറിയത്തിൽ തലയോലപ്പറമ്പു യൂണിയൻ സെക്രട്ടറി എസ്ഡി.സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ബി എ എക്കണോമിക്സ് പരീക്ഷയിൽ നാലാം റാങ്കു നേടിയ അഞ്ജന സന്തോഷ്ഗോപിയെയും ശാഖയിൽ നിന്ന് മുഴുവൻകുട്ടികളെയും പങ്കെടുപ്പിച്ചബ്രഹ്മമംഗലം 740 ശാഖാ സെക്രട്ടറി ജയപ്രകാശ് എന്നിവരെയും ആദരിച്ചു.
കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റു കളും വിതരണവും നടത്തി.ശ്രീ നാരായണ പെൻഷനേഴ്സ്കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം കെ സജീവൻ, വൈസ് പ്രസിഡണ്ട് ഡോക്ടർ എം സോമൻ, ട്രഷറർ ഡോക്ടർ ആർ ബോസ് എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ്
എടുത്തു . വി കെ രഘുവരൻ, വൈസ് പ്രസിഡൻ്റ് പി കെ വേണ ഗോപാലൻ, ജയപ്രകാശ്.ലാലി രാമകൃഷ്ണൻ, അമ്പിളിമ്പിജൂ ,ഗൗതം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ്സും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

Advertisements