വൈക്കം:അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.വൈക്കം ഏരിയ തല കാൽനട പ്രചരണ ജാഥ ഇടയാഴത്ത് നടന്ന യോഗത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു അജി ക്യാപ്റ്റനായുംജില്ലാ കമ്മിറ്റിയംഗം ഷീജബൈജു വൈസ് ക്യാപ്റ്റനായും ജില്ലാ കമ്മിറ്റിയംഗം എം.വൈ. ജയകുമാരി മാനേജരായുമാണ് ജാഥ ഏരിയയിൽ പര്യടനം നടത്തിയത്. പുത്തൻ പാലം, തലയാഴം പഞ്ചായത്ത്പടി, ചേരുംചുവട് തുടങ്ങിയ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. വൈകുന്നേരം വൈക്കത്ത് നടന്ന സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കവിതറെജി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി,ഏരിയ ട്രഷറർ സി.ടി.മേരി,ഏരിയ കമ്മിറ്റി അംഗങ്ങളായ കവിത രാജേഷ്,സുജാതരാജൻ, മിനിമോൾ,ലൈജു കുഞ്ഞുമോൻ,മീന സരിൻലാൽ,മായദേവി എന്നിവർ പ്രസംഗിച്ചു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈക്കം ഏരിയ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി; ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ ഉദ്ഘാടനം ചെയ്തു
