കോട്ടയം: ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരാണെന്ന് തിരിച്ചറിവോടെ നാം കുഞ്ഞുങ്ങളെ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ഉതകുന്ന വണ്ണം ഉത്തമ പൗരന്മാരായി വളർത്തിയെടുക്കണമെന്ന് മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ പറഞ്ഞു. അധ്യാപകരിലൂടെ കുഞ്ഞുങ്ങൾ സ്വരാജ്യത്തിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിയണം. വിദ്യാർത്ഥികളിലൂടെ 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം നാം സ്വായത്തമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘വികസിത് ഭാരത് 2047’
എന്ന സംവാദം മഹാരാഷ്ട്ര ഗവർണർ .
എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ആയിരുന്നു സംവാദത്തിലെമോഡറേറ്റർ.
കോട്ടയം അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ മൈക്കിൾ വെട്ടിക്കാട്ട്, സിറ്റിസൺസ് ഫോറം ഓർഗനൈസിങ് സെക്രട്ടറിയും ദർശന കൾച്ചറൽ സെൻറർ ഡയറക്ടറുമായ ഫാദർ എമിൽ പുള്ളിക്കാട്ടിൽ, സിറ്റിസൺസ് ഫോറം സെക്രട്ടറി ജനറലും കെ ഇ സ്കൂൾ പ്രിൻസിപ്പലുമായ റെവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ ,സിറ്റി സൺസ് ഫോറം പ്രോഗ്രാം കോർഡിനേറ്റർ മാത്യു കൊല്ലമലക്കാട്ട് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
വികസിതഭാരതം 2047ൽ എന്ന ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഈ സംവാദം അറിവും ആശയവും പ്രതീക്ഷയും മാറ്റുരയ്ക്കുന്ന ഒരു വേദി തന്നെയായിരുന്നു എന്ന് സിറ്റിസൺസ് ഫോറം സംഘാടകസമിതി അറിയിച്ചു.
ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരാണെന്ന് തിരിച്ചറിവോടെ കുട്ടികളെ വളർത്തിയാൽ അവർ രാജ്ത്തിന്റെ പുരോഗതിയ്ക്ക് മുതൽക്കൂട്ടാകും: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ

Advertisements