ചുങ്കത്ത് ശക്തമായ മഴയിൽ വൻ വാകമരം റോഡിലേക്ക് കടപുഴകി വീണു; മെഡിക്കൽ കോളേജ് ബൈപ്പാസിൽ ഗതാഗതം തടസപ്പെട്ടു : വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

കോട്ടയം: ചുങ്കത്ത് ശക്തമായ മഴയിൽ വൻ വാകമരം റോഡിലേക്ക് കടപുഴകി വീണു. കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിൽ ചുങ്കം പാലത്തിന് സമീപം രാവിലെ 6. 45 ഓടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണത്. ഞായറാഴ്ച ആയിരുന്നതിനാൽ രാവിലെ ഈ ഭാഗത്ത് വലിയ തിരക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇതുവഴി കടന്നുപോയ ഒരു ഓട്ടോറിക്ഷ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മരത്തിനടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടത്. മരത്തിന്റെ ശിഖരങ്ങൾ പതിച്ച് സമീപത്തെ ഒരു വീടിന് കേടുപാടുകൾ സംഭവിച്ചു. ചുങ്കം കോയിക്കൽ ജോണിന്റെ വീടിനാണ് തകരാർ സംഭവിച്ചത്.

Advertisements

വീടിന് പുറത്തിറങ്ങാൻ ആവാത്ത വിധം മരച്ചില്ലകൾ വീണതിനെ തുടർന്ന് ജോണിന്റെ ഭാര്യയെ ഏറെ ബുദ്ധിമുട്ടി ആണ് വീടിന് പുറത്തിച്ചത്. കോട്ടയത്തുനിന്ന് ഫയർഫോഴ്സും ഗാന്ധിനഗർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരം വീണതിനെ തുടർന്ന് ചുങ്കം മെഡിക്കൽ കോളേജ് ബൈപാസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നുണ്ട്. ഈ ഭാഗത്തെ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.

Hot Topics

Related Articles