ഇച്ഛാശക്തിയലൂടെ നൻമയിൽ ജീവിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ; വാഴൂർ പള്ളിയിൽ മെറിറ്റ് ഡേയും,മണ്ണുപറമ്പിൽ, ജേക്കബ് കത്തനാർ അനുസ്മരണവും, പരിശുദ്ധ കാതോലിക ബാവാ ഉദ്ഘാടനം ചെയ്തു

പുളിക്കൽ കവല : എല്ലാ മനുഷ്യരും നൻമയിൽ വളരുന്നതിന് ഇച്ഛാശക്തിയോടെ വിവേകമുള്ളവരായി നൻമയുള്ള ലോകം സൃഷ്ടിക്കണമെന്ന് ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മദ്യവും മയക്കുമരുന്നും എന്ന മഹാ വിപത്തിൽ നിന്നും വിവേകത്തോടെ അതിനെ എതിർത്തു നൻമ പ്രവർത്തിച്ചു പരസ്പരം കരുതുകയും സഹായിക്കുകയും ചെയ്യുന്ന സമൂഹത്തെ വളർത്തണമെന്നു അദ്ദേഹം പറഞ്ഞു അതിലൂടെ അവാർഡുകൾ കരസ്ഥമാക്കണമെന്നും ബാവാ ഓർമ്മിപ്പിച്ചു. അഹമദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്കുവേണ്ടിയും അവരുടെ കുടുബാംഗങ്ങളുടെ ദുഖത്തിൽ സഭയുടെ വേദനയും അനുശോചനവും ബാവാ രേഖപ്പെടുത്തി.

Advertisements

പരിശുദ്ധ ബാവായെ മദ്ബഹായിലെ ശുശ്രൂഷയ്ക്ക് ബാലനായിരുന്നപ്പോൾ കൈപിടിച്ചു കയറ്റിയ മണ്ണൂപ്പറമ്പിൽ ജേക്കബ് കത്തനാരുടെ ശുശ്രൂഷയും സേവനവും ബാവാ അനുസ്മരിച്ചു. വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ മൂന്ന് പതിറ്റാണ്ടുകാലം വികാരിയായിരുന്നു. മണ്ണൂപ്പ റമ്പിൽ അച്ചൻ്റെ ഓർമ്മ ദിനവും പള്ളിയിലെ മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവാ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികാരി ഫാ : അലക്സ് തോമസ് നാഴൂരി മറ്റം അദ്ധ്യക്ഷ്യത വഹിച്ചു. സഹവികാരി ഫാ. ജോൺ സ്ക്കറിയാ നടു തൊട്ടി, ട്രസ്റ്റി എം എ അന്ത്രയോസ് മറ്റത്തിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് കെ ഫിലിപ്പ് സഭ മാനേജിംഗ് കമ്മറ്റി അംഗം ഡോ തോമസ് കുരുവിള, സെക്രട്ടറി രാജൻ ഐസക് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles