ശക്തമായ കാറ്റും മഴയും;വെള്ളൂരിൽ തേക്ക് മരം കോഴിഫാമിന് മുകളിലേക്ക് വീണ് 200 ൽ അധികം കോഴി കുഞ്ഞുങ്ങൾ ചത്തു : സംഭവം ഞായറാഴ്ച പുലർച്ചെ മേവെള്ളൂർ പമ്പ് ഹൗസ്സിനു സമീപം

വെള്ളൂർ: ശക്തമായ കാറ്റിലും മഴയിലും തേക്ക് മരം കടപുഴകി കോഴിഫാമിന് മുകളിലേക്ക് വീണ് ഫാമിൽ വളർത്തിയിരുന്ന 200 ൽ അധികം കോഴി കുഞ്ഞുങ്ങൾ ചത്തു. ഞായറാഴ്ച പുലർച്ചെ മേവെള്ളൂർ പമ്പ് ഹൗസ്സിനു സമീപമാണ് സംഭവം.

Advertisements

തേയത്തു ടി.വി മധുവിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി കായ്ഫലമുള്ള ജാതി മരത്തിലും കോഴിഫാമിന് മുകളിലേക്കും മറിയുകയായിരുന്നു. കോഴിഫാമിന്റെ ഒരു വശം പൂർണ്ണമായും തകരുകയും ഫാമിനുള്ളിൽ ഉണ്ടായിരുന്ന 200 ൽ അധികം കോഴി കുഞ്ഞുങ്ങൾ ചത്തു പോകുകയും ചെയ്തു. 2ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.

Hot Topics

Related Articles