അഹമ്മദാബാദ് ദുരന്തം. മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി

കോട്ടയം : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥന നടത്തി. ഞായറാഴ്ച്ച വിശുദ്ധ കുർബാനയെത്തുടർന്നാണ് സഭയുടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടന്നത്. കോട്ടയം വാഴൂർ പുളിക്കൽക്കവല സെന്റ് പീറ്റേഴ്സ് പള്ളിയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അഹമ്മദാബാദ് അപകടം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ തീരാനോവാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനകൾക്ക് ആശ്വാസം ലഭിക്കാൻ ഏവരും പ്രാർത്ഥിക്കണമെന്ന് പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.​ഗീവർ​ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്താ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ, ഫാ.ബൈജു ജോൺസൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Advertisements

Hot Topics

Related Articles