ചാന്നാനിക്കാട് : കണിയാൻമല നിവേദിത ബാലഗോകുലത്തിന്റെയും, കുറിച്ചി ആതുരാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. പരിപാടിയിൽ എൽ കെ ജി മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. കുറിച്ചി ആതുരാശ്രമം സെക്രട്ടറി ഡോക്ടർ ഇ കെ വിജയകുമാർ അധ്യക്ഷത വഹിക്കുകയും, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യകാരി സദസ്യൻ പി ഗോപികൃഷ്ണൻ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുകയും ചെയ്തു.
Advertisements





